Abdul Rahim N
അമ്പതുകളുടെ ആദ്യത്തില്‍തന്നെ കണ്ണൂരിലെ പത്രപ്രവര്‍ത്തന രംഗത്തെ ശക്തിചൈതന്യമായിരുന്നു എന്‍. അബ്ദുറഹിം. മാതൃഭൂമിയുടേയും ചന്ദ്രികയുടേയും പൗരശക്തിയുടേയും ലേഖകസ്ഥാനത്തിരുന്ന് പയറ്റിത്തെളിഞ്ഞ റഹിം പത്രപ്രവര്‍ത്തക സംഘടനയുടെയും കാര്‍മ്മികത്വം ഏറ്റെടുത്തു.
വലപ്പാട്ടെ വി. അബ്ദുല്‍ഖയ്യും കഥാകൃത്ത് സൈന്തവന്‍ തുടങ്ങിയ ആദ്യകാലത്തെ എഴുത്തുകാരുടെ ശിഷ്യത്വം സ്വീകരിച്ച റഹിം സത്യദൂതന്‍ മാസികയിലൂടെയും കഴിവ് പ്രകടമാക്കി. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനും ജനകീയമാക്കാനും അബ്ദുറഹിം അക്ഷീണം യത്നിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ സംസ്ഥാപനത്തിലും പങ്കുവഹിച്ചു. 2006 ജൂണ്‍ മാസത്തിലാണ് വിടപറഞ്ഞത്.