You are here:

Asokan V

മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു വി.അശോകന്‍.  കോഴിക്കോട്് നടക്കാവാണ് ജന്മസ്ഥലം.  വാണൂര്‍ ശങ്കരന്റേയും കല്യാണിയുടേയും  മകനായി 1939-ല്‍ ജനിച്ചു.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.  1963-ല്‍ പത്രപ്രവര്‍ത്തകനായി. ദീനബന്ധു, നവകേരള, മാതൃഭൂമി എന്നീ പത്രങ്ങളില്‍ ജോലിചെയ്തു.  ഔദ്യോഗിക ജീവിതത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, ബാംഗ്ലൂര്‍, കൊച്ചി, മലപ്പുറം, വയനാട്, തൃശൂര്‍ എന്നിവിടങ്ങളിലൊക്കെ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  2000ത്തിലാണ് വിരമിക്കുന്നത്.

പത്രപ്രവര്‍ത്തക സംഘടനയില്‍ സജീവ സാന്നിദ്ധ്യമായിരുന്നു.  കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന കമ്മിറ്റിയിലും ഐ.എഫ്.ഡബ്ല്യൂ.ജെ ദേശീയ നിര്‍വാഹക സമിതിയിലും അംഗമായിരുന്നു.  കോഴിക്കോട്ടും കൊച്ചിയിലും പ്രസ് ക്ലബ് പ്രസിഡന്റുമായിരുന്നു.  സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്.  
ഭാര്യ :  നളിനി.  മക്കള്‍ :  ശരത്,  ശ്യാം
കോഴിക്കോട്് ചക്കോരത്തുകുളത്ത് 'വാണൂരില്‍' താമസിക്കുന്നു.