You are here:

Vimsy - V M Balachandran

വിംസി എന്നത് സ്‌പോര്‍ട്‌സ് കോളമിസ്റ്റ് വി.എം.ബാലചന്ദ്രന്റെ (1914 -2010 ) തൂലികാനാമമാണ്. വിംസിയുടെ വളര്‍ച്ചയിലും പ്രശസ്തിയിലും വി.എം. ബാലചന്ദ്രന്‍ മറഞ്ഞുപോയി. പത്രപ്രവര്‍ത്തകനായിച്ചേര്‍ന്ന 1949 മുതല്‍ 2010 ജനവരിയില്‍ മരിക്കുന്നതിന് കുറച്ച് മുമ്പുവരെ അദ്ദേഹം സ്‌പോര്‍ട്‌സ് കോളം എഴുതിയതു  വിംസി എന്ന പേരിലാണ്. അരനൂറ്റാണ്ടുകാലം മലയാളത്തിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍- പ്രത്യേകിച്ച് ഫുട്‌ബോള്‍ ആരാധകര്‍- അദ്ദേഹത്തിന്റെ സ്‌പോര്‍ട്‌സ് ലേഖനങ്ങള്‍ വായിച്ച് ആവേശം കൊണ്ടു. 

'ആറുപതിറ്റാണ്ടുകാലം കളികളെ കാര്യമായെടുക്കുകയും അതിനെക്കുറിച്ച് സദാ ചിന്തിക്കുകയും എഴുതുകയും കലഹിക്കുകയും കലാപമുണ്ടാക്കുകയും ചെയ്ത മറ്റൊരാള്‍ മലയാളത്തിലില്ല. മറ്റ് ഭാഷകളിലുണ്ടോ എന്നറിയുകയുമില്ല. കളിയെയും കളി കാണലിനെയും കളിയെഴുത്തിനെയും കളിനടത്തിപ്പിനെയും വിംസി ഈ കാലയളവിനുള്ളില്‍ വിപ്ലവകരമായി രൂപാന്തരപ്പെടുത്തിക്കഴിഞ്ഞിരുന്നു.- മാതൃഭൂമി പത്രം ഒരു പത്രപ്രവര്‍ത്തകന്  നല്‍കുന്ന അപൂര്‍വ അംഗീകാരമായിരുന്ന മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 

മാതൃഭൂമി പത്രത്തിന്റെ കോഴിക്കോട്ടെ മുഖ്യഡസ്‌കില്‍ പത്രനയങ്ങള്‍ രൂപപ്പെടുത്തുതിലും പ്രൊഫഷണല്‍ മൂല്യങ്ങള്‍ വളര്‍ത്തുതിലും ന്യൂസ് എഡിറ്റര്‍ എന്ന നിലയില്‍ അദ്ദേഹം വലിയപങ്കു വഹിച്ചിട്ടുണ്ട്.

മനോഹരമായി ഇംഗഌഷും മലയാളവും കൈകാര്യം ചെയ്യുമായിരുന്ന അദ്ദേഹം മാതൃഭൂമി അസി.എഡിറ്ററായാണ് വിരമിച്ചത്.

Previous:
Next: