Balakrishnan Nair P
1973 ല്‍ എം.ടി. ദിവാകരന് പ്രിന്ററും പബ്ലീഷറുമായി പത്രപ്രവര്ത്തകന് മാസിക കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയതോടെയാണ് തൃശ്ശൂര്‍ സ്വദേശി പി. ബാലകൃഷ്ണന് നായരുടെ വിശ്രമരഹിതമായ പ്രവര്‍ത്തനം പത്രപ്രവര്‍ത്തക യൂണിയന് സിദ്ധിച്ചത് ഐ.എഫ്.ഡബ്ലിയു.ജെ.യുടെ മുഖപത്രമായ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ ചുവടുപിടിച്ചാണ് മലയാളത്തില്‍ തത്തുല്യമായ പ്രസിദ്ധീകരണത്തിന്റെ ചുക്കാന്‍ ബാലകൃഷ്ണന്‍നായര്‍ പിടിച്ചത്. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ വി.എം. നായര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജയറാമിന് കോപ്പി നല്കി പത്രപ്രവര്ത്തകന് പ്രകാശനം ചെയ്യുമ്പോള്‍ കരുത്തുറ്റ ഈ പടവാളിനെ സംരക്ഷിക്കാന്‍ പി. ബാലകൃഷ്ണന്നായരുണ്ട് എ് വേദിയും സദസും പ്രഖ്യാപിച്ചതോര്‍ക്കുന്നു. ഒട്ടേറെ ന്യൂതന പ്രവര്‍ത്തനങ്ങള്‍ക്ക് കളമൊരുക്കിയ ബാലകൃഷ്ണന്‍നായര്‍ യൂണിയന് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റയംഗമായും മാസിക നടത്തിപ്പുകാരനായും പതിറ്റാണ്ട്കാലം യൂണിയന്റെ ട്രഷററായും കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായും നാഷണല്‍ കൗസില്‍ അംഗമായും സജീവമായി പ്രവര്‍ത്തിച്ചു. കേരള പത്രപ്രവര്‍ത്തകയൂണിയന്റെ മൊത്തം അംഗങ്ങളില്‍ നാലിലൊന്ന് കോഴിക്കോട്ടായിരുന്നു. നിരവധി ദിനപത്രങ്ങളുടെ പ്രസിദ്ധീകരണ കേന്ദ്രമെന്ന നിലയില്‍ 1973 മുതല്‍ 1983 വരെ യൂണിയന്റെ സംസ്ഥാന ആസ്ഥാനവും കോഴിക്കോട്ടായിരുന്നു. ഈ കാഘട്ടത്തിലെ യൂണിയന്റെ ഉര്ജ്ജസ്വലമായതം ചിട്ടയോടുകൂടിയതുമായ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് ബാലകൃഷ്ണന്നായരായിരുന്നു.
മലയാള മനോരമയില്‍ പ്രൂഫ് റീഡറായി സേവനമനുഷ്ഠിച്ച ബാലകൃഷ്ണന്‍നായര്‍ ഒട്ടനവധി പ്രസിദ്ധീകരണങ്ങളുടെ എഡിറ്റിംഗും നിര്‍വ്വഹിക്കുകയുണ്ടായി.